Quote of the Day..

നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയിൽ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.(31:19)

Jamshid Kurukkan

എന്നെ കുറിച്ച് ഒരല്‍പ്പം.

അസ്സലാമു അലൈക്കും.
          ഹായ് ബ്ലോഗേഴ്സ് ഇത് ഞാന്‍ ജംഷിദ് . മുയുവന്‍ പേര് ജംഷിദ് കുറുക്കന്‍. കുറുക്കന്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു അനിമല്‍ അല്ല കേട്ടോ. അതെന്റെ വീട്ടു പേരാണ്. എന്റെ പൂര്‍വികര്‍ ഇട്ടതാണ്. ഞാന്‍ ഈ ബ്ലോഗ്‌ പ്രസിദ്ധീകരിക്കുമ്പോള്‍ ഇപ്പോള്‍ ഇവിടെ ഒരു മനോഹര കൊച്ചു ദ്വീപായ മാലദ്വീപില്‍ ആണ്. നീലയും പച്ചയും നിറത്തില്‍ മനോഹരമായ സമുദ്രം. അതിന്റെ മനോഹാരിതയെ ഒന്ന് കൂടി വര്‍ധിപ്പിക്കാന്‍ വെളുത്ത നിറത്തില്‍ മണല്‍ നിറഞ്ഞ ബീച്ചും. ശരിക്കും പ്രകൃതി കനിഞ്ഞു നല്‍കിയ ഒരു മനോഹര ദൃശ്യം. ഇവിടെ ഒരു കൊച്ചു കമ്പനിയില്‍ കണക്കപിള്ളയായി വിലസുന്നു. ജീവിതം ഒന്ന് കൂടെ മനോഹരമാക്കാന്‍ എന്റെ ഭാര്യയും കൂടെയുണ്ട്. എന്റെ മുത്ത്‌ ജാസ്മിന്‍.

     ഇവിടെ  നിന്നും ഞാന്‍ ഈ ബ്ലോഗിന് തുടക്കം കുറിക്കുകയാണ്. ഇനിയങ്ങോട്ട് ഇതില്‍ പോസ്റ്റുകള്‍ കൊണ്ട് നിറയ്ക്കാന്‍ സര്‍വ ശക്തനായ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

Read more