Quote of the Day..

നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയിൽ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.(31:19)

Jamshid Kurukkan

10.10.11 Wedding Anniversary



10.10.11 എന്റെ വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് ഒരു വര്ഷം തികയുന്നു.

10.10.10 ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് ഇന്നത്തേക്ക് ഒരു വര്ഷം തികയുന്നു., സന്തോഷവും സങ്കടവും , ഇണക്കങ്ങളും, പിണക്കങ്ങളും എല്ലാം നിറഞ്ഞ ഞങ്ങളുടെ വിവാഹ ജീവിതത്തിലെ ഒരു വര്‍ഷം. നെയ്തെടുത്ത സ്വപ്നങ്ങളില്‍ പലതും പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഒരു വര്‍ഷം തികയുന്നു.. ഇനിയും ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളുമായി സന്തോഷത്തോടെ ഈ യാത്ര തുടരാന്‍  പടച്ചവന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ.
ഈ അവസരത്തില്‍ എവിടെയോ കേട്ടു മറന്ന ഒരു കൊച്ചു കഥ ഞാന്‍ നിങ്ങളുടെ കൂടെ പങ്ക് വെക്കുന്നു.


ഒരു മുത്തച്ഛനും മുത്തശ്ശിയും, അവരുടെ ആ പഴയ യുവത്വം നിറഞ്ഞ കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എപ്പോഴും അവര്‍ക്ക് നാണം വരും.  അങ്ങനെ അവര്‍ ഒരു തീരുമാനമെടുത്തു, അടുത്ത ദിവസം, ആ പഴയ കാലത്തേക്ക് തിരിച്ചു പോകാന്‍.  അവര്‍ ചെറുപ്പമായിരുന്നപ്പോള്‍ എന്നും പോയി ഇരിക്കാറുള്ള ആ പുഴ ക്കരയില്‍ ഒരു ദിവസം കാറ്റും കൊണ്ട് പാട്ടും പാടി ഇരിക്കാന്‍ തീരുമാനിച്ചു.
അടുത്ത ദിവസം, മുത്തച്ചന്‍ രാവിലെ  6 മണിക്ക് എഴുന്നേറ്റ്, ഭംഗിയുള്ള ഏതാനും പൂക്കളും വാങ്ങി, സൂര്യന്‍ ഉദിച്ചുയരുന്നതിന്നു മുമ്പ് പുഴയുടെ തീരത്തേക്ക് നടന്നു, അവിടെ തന്റെ ഹൃദയേശ്വരിയെ, പ്രിയ പത്നിയെയും കാത്തങ്ങനെ ഇരുന്നു. പക്ഷെ സൂര്യന്‍ അസ്തമിച്ചിട്ടും മുത്തശ്ശിയെ കാണാത്ത മുത്തച്ചന്‍ നിരാശനായി.
 ദേഷ്യത്തോടെ മുത്തച്ഛന്‍ വീട്ടിലേക്ക് നടന്നു. അദ്ദേഹം വാതില്‍ തുറന്നു, അപ്പോള്‍ കണ്ടത്‌ മുത്തശ്ശി തലക്കിണിയില്‍ തലയും വെച്ചങ്ങനെ കിടക്കുന്നു. മുത്തച്ചന്‍ പൂക്കളെല്ലാം തറയില്‍ വലിച്ചെറിഞ്ഞ് മുത്തശ്ശിയെ ചോദ്യം ചെയ്തു:
 "നീ എന്താ പുഴകരയില്‍ വരാതിരുന്നത്.?!!"
മുത്തശ്ശി തലക്കിണിയുടെ അടിയില്‍ മുഖം മറച്ചു കൊണ്ട് നാണത്തോടെ
 "അമ്മ പോകാന്‍ അനുവദിച്ചില്ല..........."  
 ഇത് പോലെ എല്ലാ അര്‍ത്ഥത്തിലും ജീവിതമെന്ന ഈ യാത്ര വിച്ചയകരമായി മുന്നോട്ടു പോകാന്‍ ഞങ്ങളുടെ കൂടെ നിങ്ങളുടെ പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

ജംഷിദ്


Leave a Reply